മംഗലംഡാം : അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗലംഡാം രണ്ടാംപുഴ അട്ടവാടി ഷൈജു(39) ആണ് മരിച്ചത്. 2022 ഒക്ടോബര്‍ നാലിന്, തളര്‍ന്നുകിടക്കുകയായിരുന്ന അമ്മ മേരി(68)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷൈജു. പറശേരിയില്‍ പാളപ്ലേറ്റുകള്‍ ഉണ്ടാക്കുന്ന ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. പക്ഷാഘാതത്തെതുടര്‍ന്ന് തളര്‍ന്നുകിടക്കുകയായിരുന്ന അമ്മ മേരിയെ ചുമരില്‍ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നുമാസത്തോളം റിമാൻഡില്‍ കഴിഞ്ഞതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. സുഹൃത്തുമൊത്ത് പാളപ്ലേറ്റ് നിര്‍മിക്കുന്ന യൂണിറ്റ് നടത്തിവരികയായിരുന്നു. മംഗലംഡാം പോലീസ് കേസെടുത്തു. ഷൈജുവിന്റെ ഭാര്യയും മക്കളും കുടുംബവഴക്കിനെതുടര്‍ന്ന് ഇയാളുമായി അകന്ന് വയനാട്ടിലാണ് താമസം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍