മംഗലംഡാം: മലയോര മേഖലയായ ചുരുപാറ, കടപ്പാറ ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസ് അവധി ദിവസങ്ങളിൽ സർവീസ് മുടക്കുന്നത് പ്രദേശവാസികൾക്കു ദുരിതമാകുന്നു. ഞായറാഴ്ച ദിവസങ്ങളിൽ ഈ രണ്ടു സർവീസും മുടക്കുന്നത് പതിവായി. മറ്റ് അവധി ദിവസങ്ങളിലും ചൂരുപാറ ബസ് ഓടാറില്ല.
മൂന്നു പട്ടിക വർഗകോളനികളും, നൂറു കണക്കിന് കർഷക കുടുംബങ്ങളും അധിവസിക്കുന്ന കടപ്പാറ, ചൂരൂപാറ മലയോര മേഖലയിലെ ജനങ്ങൾക്ക് ചെലവ് കുറഞ്ഞ യാതാ സൗകര്യമാണ് കെഎസ് ആർടിസി സർവീസ്. അവധി ദിവസങ്ങളിൽ രണ്ടു സർവീസെങ്കിലും നടത്തണമെന്നാണ് മലയോരവാസികളുടെ ആവശ്യം.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍