ചിറ്റിലഞ്ചേരി: പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതോടെ മേലാർകോട് ഗ്രാമപ്പഞ്ചായത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. സ്ഥിരമായി മാലിന്യം കൊണ്ടിടുന്ന മൂന്നിടങ്ങളിലാണ് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.
മംഗലം-ഗോവിന്ദാപുരം പാതയിലെ ഗോമതി മുതൽ നെന്മാറ എൻ.എസ്.എസ്.കോളേജ് വരെയുള്ള ഭാഗത്ത് രണ്ടിടത്തും, കല്ലങ്കോട് വലതല പാതയിൽ മുണ്ടിയൻകുളത്തിനു സമീപത്തുമായാണ് ക്യാമറകൾ സ്ഥാപിച്ചത്.
ഗ്രാമപ്പഞ്ചായത്തിലെ കാത്താംപൊറ്റ, പുളിഞ്ചുവട് എന്നിവിടങ്ങളിലും ക്യാമറകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല പറഞ്ഞു.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.