നെന്മാറ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ നെല്‍പ്പാടങ്ങളും, റോഡും വെള്ളത്തില്‍ മുങ്ങി. തിരുവഴിയാട് നിന്നും പുത്തൻ തറയിലേയ്ക്ക് പോകുന്ന റോഡും, സമീപത്തെ നെല്‍പ്പാടങ്ങളുമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ മഴയില്‍ മുങ്ങിയത്.
സമീപത്തെ നെല്‍പ്പാടത്ത് ഞാറ്റടിക്കായി വിത്തുപാകിയ ഇടശ്ശേരി പറമ്പ് കെ. ജയരാജന്റെ നെല്‍പ്പാടവും വെള്ളത്തിനടിയിലായി. നെല്‍പ്പാടത്തു നിന്നും എതിര്‍വശത്തേയ്ക്ക് വെള്ളം പോകുന്നതിനായി ഒരു കലുങ്കു മാത്രമാണ് നിലവിലുള്ളത്.
അടുത്തിടെ പുതുക്കിപ്പണിത കലുങ്കിന്റെ വലിപ്പക്കുറവും പുത്തൻതറ ഭാഗത്തേയ്ക്കുള്ള റോഡിലേയ്ക്ക് വെള്ളം കയറാൻ ഇടയായെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. വൈകുന്നേരത്തോടെ റോഡിലെ വെള്ളം കുറഞ്ഞു.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍