അനുജന്‍റെ സംസ്കാരം കഴിഞ്ഞ് 3 മണിക്കൂറിനുള്ളില്‍ ജ്യേഷ്ഠനും മരിച്ചു.

നെന്മാറ: അനുജന്‍റെ സംസ്കാരം കഴിഞ്ഞ് മൂന്നു മണിക്കൂറിനുള്ളില്‍ ജ്യേഷ്ഠനും മരിച്ചു. കരിമ്പാറ മരുതഞ്ചേരിയില്‍ ആര്‍.മണി (73)യാണ് മരിച്ചത്. ബുധനാഴ്ച മരിച്ച സഹോദരൻ കൃഷ്ണന്‍റെ വിദേശത്തുള്ള മകനെ മകനെ കാത്ത് ഇന്നലെയാണ് സംസ്കാരം നടത്തിയത്.

സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പിരിയുന്നതിനു മുമ്പ് 3 മണിക്കൂറിനുള്ളിലാണ് മണിയുടെ മരണവും സംഭവിച്ചത്. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്.

മണിയുടെ ഭാര്യ: രുഗ്മിണി. മക്കള്‍: രമണി, ശിവദാസൻ, മണികണ്ഠൻ, സുരേഷ്, ജയേഷ്, സുനീഷ്, മരുമക്കള്‍: രാജൻ, സൗദാമിനി, സജിനി, രജ്ജിനി, സിമി.
പരേതരായ രാമൻ, കുഞ്ചി ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് നെന്മാറ വക്കാവ് വാതക ശ്മശാനത്തില്‍.