വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്‌ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.

നെല്ലിയാമ്പതി: വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്‌ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിയാമ്പതി സെക്‌ഷനിലെ ഓവര്‍സീയര്‍ കൃഷ്ണദാസ് (51) ആണ് മരിച്ചത്. എറണാകുളത്തെ
ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കിരിക്കെയാണ് മരണം. ഈ മാസം ഒന്നിനു രാവിലെ കൊല്ലങ്കോട് പഞ്ചായത്തിലെ കൊട്ടക്കുറിശ്ശിയില്‍ 33 കെവി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ അപകടം ഉണ്ടായത്.

എബി സ്വിച്ചിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചെങ്കിലും താഴെവീഴാതെ അരമണിക്കൂറോളം കുടുങ്ങിക്കിടന്ന കൃഷ്ണദാസിനെ പ്രദേശവാസികളും അവിടെയുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്നാണു താഴെയിറക്കിയത്. മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും.
ഭാര്യ: ഹേമലത.
മക്കള്‍: തരുണ്‍ കൃഷ്ണ, അരുണ്‍ കൃഷ്ണ.