അയിലൂർ പാളിയമംഗലത്ത് സി.പി.എം.-കോൺഗ്രസ് സംഘർഷത്തിൽ 2 പേർക്ക് വെട്ടേറ്റു.

അയിലൂർ: അയിലൂർ പാളിയമംഗലത്ത് സിപിഎം-കോൺഗ്രസ് സംഘർഷം. കുറുമ്പൂരിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ദിവസങ്ങളായി നടക്കുന്ന തർക്കത്തിതർക്കത്തിനൊടുവിലാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്കേറ്റു. 2 പേർക്ക് വെട്ടേറ്റു. പരിക്കേറ്റവരെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും, നെന്മാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞദിവസങ്ങളിലായി കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പരസ്പരം സംഘർഷം ഉണ്ടായിരുന്നു. സിപിഎമ്മിന്റെയും, കോൺഗ്രസിന്റെയും കൊടിമരങ്ങൾ ഇതിന്റെ പേരിൽ നശിപ്പിക്കപ്പെട്ടിരുന്നു. തർക്കം നിലനിൽക്കുന്നതിനിടയാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്.