അ​യി​ലൂ​ർ കുറുമ്പൂരി​ലെ സംഘർഷത്തിലെ ഇ​രു വിഭാഗക്കാരെയും അറസ്റ്റ് ചെയ്തു.

നെന്മാറ: അയിലൂർ കുറുമ്പൂരിൽ നടന്ന സംഘർഷ സംഭവത്തിൽ ഇരുവിഭാഗക്കാരും അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി തങ്കപ്പന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകരായ ആബിദ്, നിഖിൽ എന്നിവരുടെ അറസ്റ്റ് നെന്മാറ പോലീസ് രേഖപ്പെടുത്തി.

കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി തങ്കപ്പ ൻ, പ്രവർത്തകരായ സരിൽ കുമാർ, സജിത്ത് എ ന്നിവരെ നെന്മാറ പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

സിപിഎം, കോൺഗ്രസ് പാർട്ടികൾ മറുവിഭാഗങ്ങളുടെ കൊടിമരം പിഴുതുമാറ്റിയതും നായയെ അഴിച്ചുവിട്ട പ്രശ്ന‌വും, വാക്കുതർക്കവുമാണ് അക്രമ സംഭവങ്ങളായി കലാശിച്ചത്.