വാണിയമ്പാറ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയമ്പാറയിൽ ടിപ്പർ ലോറി ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. കൊമ്പഴ പെരുംതുമ്പ സ്വദേശി മാമ്പഴതുണ്ടിയിൽ ജോർജ്ജ് വർഗീസ് (അനിയൻകുഞ്ഞ്) ഭാര്യ മേരി (66) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റീന ജെയിംസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. വാണിയമ്പാറയിൽ ബസ് ഇറങ്ങി ദേശീയപാതയോരത്തുകൂടി മുന്നോട്ട് നടക്കുകയായിരുന്ന മേരിയെ ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട് എത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മേരി തൽക്ഷണം മരണപ്പെടുകയായിരുന്നു.
ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Similar News
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി
ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു.