ഉറങ്ങാൻ കിടന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി.

ആലത്തൂര്‍: വീട്ടില്‍ ഉറങ്ങാൻ കിടന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തി. കാവശേരി കഴനി വള്ളിക്കാട് രാജഗോപാലൻ (50)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് വീട്ടിലുള്ളവര്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെ ബാക്കിയുള്ളവര്‍ പുറത്തു പോയിരുന്നു. ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.