മംഗലംഡാം: ചെറുകുന്നത്ത് വിവിധ വീടുകളിലെ 6 വളർത്തുനായ്ക്കൾ ചത്ത നിലയിൽ. മോഷ്ടാക്കൾ വിഷം കൊടുത്ത് കൊന്നതാകാമെന്ന് നാട്ടുകാർ ആരോപിച്ചു. ചെറുകുന്നം മൊക്ക് മുതൽ പടിഞ്ഞാറേപാടം വരെയുള്ള ഭാഗത്തെ റോഡരികിലുള്ള വീടുകളിലെ നായ്ക്കളാണ് ചത്തത്.
കൃഷ്ണണൻകുട്ടിയുടെ രണ്ടും, പ്രേമ സത്യൻ, മുൻ എം.എൽ.എ. സി. ടി. കൃഷ്ണൻ, പൊന്മല, ആറുമുഖൻ തുടങ്ങിയവരുടെ ഓരോ നായ്ക്കളുമാണ് ചത്തത്. പുലർച്ചെ ഒന്നിനും 2.30 നും ഇടയിൽ പതിവായി നായ്ക്കൾ കുരച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു