മണ്ണെടുക്കാൻ ആദ്യം അനുമതി നൽകുകയും, പിന്നാലെ നിർത്തി വെയ്ക്കാൻ ഉത്തരവും.

വടക്കഞ്ചേരി: കണ്ണമ്പ്ര വാരുകുന്നിൽ വീടുനിർമാണത്തിന് മണ്ണെടുക്കാൻ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അനുമതി നൽകിയതിനു പിന്നാലെ നിർത്തിവെയ്ക്കൽ ഉത്തരവും നൽകി. വാരുകുന്ന് ചെന്താമരാക്ഷന്റെ സ്ഥലത്താണ് മണ്ണെടുക്കാൻ അനുമതി നൽകിയത്. എന്നാൽ, ഇവിടെനിന്ന് മണ്ണെടുക്കരുതെന്ന് കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പരാതിയുമായെത്തി. തുടർന്ന്, ഉത്തരവ് പരിശോധിച്ച് പഞ്ചായത്ത് നിർത്തിവെയ്ക്കൽ ഉത്തരവ് നൽകുകയായിരുന്നു.