പാലക്കാട്: കുഴല്മന്ദം സ്വദേശിയായ മലയാളി യുവാവിനെ നവിമുംബൈയില് വെച്ച് കാണാതായതായി പരാതി. കുഴല്മന്ദം കഴിപറമ്പ് വീട്ടില് രാഹുല് രാധാകൃഷ്ണനെയാണ് (26) ഈ മാസം 16 മുതല് നവിമുംബൈയില് നിന്നും കാണാതായത്. തുടര്ന്ന് കുഴല്മന്ദം പോലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു രാഹുലിന്റെ കുടുംബം.
ഷിപ്പിംഗ് ജോലി ലഭിക്കാൻ ഏജന്റിന് പൈസ കൊടുക്കാനാണ് രാഹുല് നവിമുംബൈയില് എത്തിയതെന്നാണ് വീട്ടുകാരില് നിന്നും അറിയാൻ കഴിഞ്ഞത്. എന്നാല് പൈസ കൊടുത്ത നവംബര് 16ന് ശേഷം പിന്നീട് നാട്ടില് ഉള്ള വീട്ടുകാരുമായി ഫോണില് ബന്ധപ്പെട്ടിട്ടില്ല. കേരളീയ കള്ച്ചറല് സൊസൈറ്റി പൻവേല് പ്രസിഡന്റ് മനോജ് കുമാര് എം.എസ് പറഞ്ഞു.
അതേസമയം കേരളത്തില് നിന്നും രാഹുലിനെ തേടി ബന്ധുക്കളും, പോലീസും മുംബൈയില് നാളെ എത്തി ചേരുന്നുണ്ട്. രാഹുലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് ഈ കാണുന്ന നമ്പരുകളില് ബന്ധപ്പെടുക. 9967327424, 9920628702
Similar News
ദേശീയ വേജ് ബോർഡ് വേതനവും ആനുകൂല്യവും നൽകണം: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) ജില്ലാ സമ്മേളനം നടന്നു.