വടക്കഞ്ചേരി കാരയങ്കാട് പൂട്ടിയിട്ട വീട്ടിൽ ഓട് പൊളിച്ച് മോഷണം

വടക്കഞ്ചേരി : കാരയങ്കാട് പൂട്ടിയിട്ട വീട്ടിൽ ഓട് പൊളിച്ച് മോഷണം, 2500 രൂപ നഷ്ടപ്പെട്ടു. വടക്കഞ്ചേരി ടൗണിന് അടുത്ത് കാരയങ്കാട് മാരിയമ്മൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷണ്മുഖന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വീടുപൂട്ടി കല്യാണത്തിന് പോയി ശനിയാഴ്ച വൈകുന്നേരം തിരികെ എത്തിയപ്പോൾ ആണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. മുൻവശത്തെ വാതിലിന്റെ മുകളിലായി ഓടുകൾ ഇളക്കിമാറ്റിയ രീതിയിലും പുറകിലെ വാതിൽ തുറന്ന നിലയിലും ആണ് കാണപ്പെട്ടത്. മുറികളിലെ അലമാരയും മേശയും തകർത്തിട്ടുണ്ട്.മേശയിൽ സൂക്ഷിച്ചിരുന്ന 2500 രൂപയും താക്കോൽ കൂട്ടങ്ങളും ആണ് നഷ്ടപ്പെട്ടത് വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന കൊടുവാളും മോഷ്ടാക്കൾ ഉപയോഗിച്ച് എന്ന് കരുതുന്ന കമ്പിപാരയും തോർത്തും മുൻവശത്തായി കാണപ്പെട്ടു. വടക്കഞ്ചേരി സിഐ KP ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.