കഞ്ചാവുമായി പല്ലശ്ശന സ്വദേശി പിടിയിൽ.

പല്ലശന: കൊല്ലങ്കോട് പോലീസും, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ 6.870 കിലോഗ്രാം കഞ്ചാവുമായി പല്ലശ്ശന തളൂർ സ്വദേശിയായ അനൂപ് (24), നളന്ദകുറിശ്ശിയിൽ വെച്ച് പിടിയിലായി.

വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് എത്തിച്ചത്. പല്ലശ്ശന പ്രദേശത്ത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വ്യാപകമായ കഞ്ചാവ് വില്പന തടയുന്നതിനാണ് പോലീസ് പരിശോധന ശക്തമാക്കിയത്. ഒരു വർഷത്തിനിടയിൽ 6 യുവാക്കളാണ് ഈ പ്രദേശത്ത് കഞ്ചാവ് കേസിൽ പോലീസ് പിടിയിലായത്. വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് എത്തിച്ചവരെക്കുറിച്ചും, പല്ലശ്ശന ഭാഗത്തെ ലഹരി വില്പന ശൃoഖലയെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം , ചിറ്റൂർ .ഡി .വൈ .എസ്.പി. സുന്ദരൻ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ മധു .സി.ബി, മുരുകൻ എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലങ്കോട് പോലീസും, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും, പ്രതിയേയും പിടികൂടിയത്.