പാലക്കാട്: സി.പി.എം. ലോക്കൽ സെക്രട്ടറിമാർ സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു. പുതുശ്ശേരി നരകംപള്ളി പാലത്തിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. സി.പി.എം. വാളയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ. ഗോപാലനാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന പുതുശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷിന് ഗുരുതര പരിക്കേറ്റു. വാളയാറിലെ അട്ടപ്പള്ളത്തേക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
കൊടുങ്ങല്ലൂരിൽ നിന്നും കഞ്ചിക്കോട് ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ പിൻഭാഗം ബൈക്കിന്റെ ഗ്ലാസിൽ തട്ടുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം തെറ്റിയതിനാൽ രണ്ടുപേരും റോഡിൽ തെറിച്ചു വീണു. ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും പാലക്കാട് ജില്ലാശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗോപാലന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ സുരേഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി