കുഴൽമന്ദം: ദേശീയപാതയില്‍ ഓടുന്ന മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു. കുഴല്‍മന്ദത്ത് ദേശീയപാതയിലാണ് സംഭവം. വടക്കഞ്ചേരി സ്വദേശി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രമാണ് കത്തിനശിച്ചത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി.
പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു.അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. തീ അണയ്ക്കുമ്പോഴേക്കും മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് വലിയരീതിയിലുള്ള പ്രദേശത്ത് വലിയരീതിയിലുള്ള പുക ഉയര്‍ന്നു.
Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.