ആലത്തൂർ: നെൽക്കർഷകരുടെയും, കേരകർഷകരുടെയും, ക്ഷീരകർഷകരുടെയും പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് രമ്യാ ഹരിദാസ് എം.പി. നെല്ലുസംഭരണവില നൽകാത്തത് കർഷകരെ കടക്കെണിയിലാക്കുന്നുവെന്നും സംഭരണവില കിലോയ്ക്ക് 35 രൂപയാക്കി ഉയർത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.
കാർഷികോത്പന്നങ്ങൾ സംഭരിക്കുന്നതിന് സ്ഥിരംസംവിധാനം വേണമെന്നും ആളിയാർ, പറമ്പിക്കുളം പദ്ധതികളിൽനിന്ന് ജലസേചനത്തിന് വെള്ളം ഉറപ്പാക്കാൻ നടപടിയുണ്ടാവണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നേരിട്ട് നാളികേരം സംഭരിക്കണമെന്നും, ക്ഷീരകർഷകർക്ക് പാലിന് ന്യായവില ലഭ്യമാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.