ആലത്തൂർ: ആലത്തൂർ ദേശീയപാതയിൽ വാഹനാപകടം. പാലക്കാട് നിന്നും ആലപ്പുഴ പോകുന്ന കെ.എസ്.ആർ.ടി.സി ബസും, കാറുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസ്സിന്റെ മുമ്പിൽ പോകുകയായിരുന്ന ഇരുചക്ര വാഹനവും, ഓട്ടോറിക്ഷയും പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ബസ്സും വേഗത കുറയ്ക്കുകയായിരുന്നു.
ബസ്സിന്റെ തൊട്ടു പുറകിൽ വന്ന കാർ ബസ്സിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശം ഭാഗികമായി തകർന്നു. ആലത്തൂർ സ്വാതി ജംഗ്ഷനും ഇരട്ടക്കുളത്തിനും ഇടയിലാണ് അപകടം സംഭവിച്ചത്. ഇന്ന് 11.35നാണ് അപകടം. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല.
Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.