ഓൺ ലൈൻ വ്യാപാര തട്ടിപ്പിൽ കുനിശ്ശേരി സ്വദേശിയ്ക്ക് 2,43,000 രൂപ നഷ്ടമായി.

ആലത്തൂർ: സാമൂഹിക മാധ്യമത്തിലെ ഓൺ ലൈൻ വ്യാപാര തട്ടിപ്പ് ആലത്തൂർ കുനിശ്ശേരി സ്വദേശിയ്ക്ക് 2,43,000 രൂപ നഷ്ടമായി. കുനിശ്ശേരി നരിപ്പൊറ്റ സ്വദേശി ആനന്ദ് നാരായണനാണ് (35) പൈസ നഷ്ടമായത്. ഇദ്ദേഹത്തിൻ്റെ പരാതിയിൽ ആലത്തൂർ പോലീസ് കേസെടുത്തു.

ഫെയ്സ് ബുക്കിലെ ലിങ്ക് വഴി നിക്ഷേപിച്ച പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് തവണയായാണ് ഇദ്ദേഹം പണം നിക്ഷേപിച്ചത്.
പണം തിരികെ ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഫെയ്സ് ബുക്ക് ഐ.പി വിലാസം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.