വണ്ടാഴി: 200 മുതൽ 250 വരെ രോഗികൾ എത്തുന്ന വണ്ടാഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രം. പേരിനെ രണ്ട് ഡോക്ടർമാർ ഉണ്ടെങ്കിലും മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോക്ടർമാർക്ക് മിക്കവാറും മറ്റ് ഡ്യൂട്ടികൾ ഉണ്ടാകും.
ഒപി ടിക്കറ്റ് എടുത്തവർ സമയം വൈകുന്നേരം ഡോക്ടറെ കാണാതെ തിരിച്ചു പോകുന്നതും പതിവാണ്. മൂന്ന് നേഴ്സുമാർ ഉള്ളതിൽ ഒരാൾ വീണു പരിക്കുപറ്റി ലീവിലാണ്. ബാക്കി രണ്ടുപേർ ഉള്ളതിൽ ഒരാൾ ലീവ് എടുത്താൽ ദുരിതം ഇരട്ടിയാവും.
പനിയും, ബിപിയും നോക്കാനും മുറിവുമായി വരുന്നവർക്ക് മരുന്ന് വെച്ച് കെട്ടാനും എല്ലാം ഈ ഒരാൾ നെട്ടോട്ടം ഓടണം. സമയം വൈകുന്നത് പലപ്പോഴും ജീവനക്കാരും, രോഗികളും തമ്മിൽ തർക്കത്തിനും കാരണമാകുന്നു.
മലയോര മേഖലകളും, പട്ടികവക കോളനികളും ഉൾപ്പെടുന്ന വണ്ടാഴി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടമായെങ്കിലും ജീവനക്കാരില്ല, ഫോൺ നമ്പറും നിലവിലില്ല.
നെന്മാറ-കേളി സാംസ്കാരിക വേദി ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.