നെമ്മാറ-ഒലിപ്പാറയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ 3 പേർക്ക് കടിയേറ്റു.

നെന്മാറ: ഒലിപ്പാറയിൽ പേപ്പട്ടിയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക് പറ്റി. കൊടിക്കരിമ്പ് കടലക്കാട് അബ്‌ദുൾ അസീസ്, അബ്‌ദുൾ ഖാദർ എന്നിവരെയും കൂടാതെ ഒരു സ്ത്രീയെയും ആണ് പേപ്പട്ടിയുടെ കടിയേറ്റ് നെന്മാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിരവധി പട്ടികളെയും മറ്റു വളർത്തു മൃഗങ്ങളെയും കടിച്ചതായിട്ടാണ് നാട്ടുകാർ പറയുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് മെമ്പർ മുഹമ്മദ്‌ കുട്ടി അറിയിച്ചു.