January 16, 2026

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി.

ആലത്തൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആലത്തൂര്‍ വാനൂര്‍ പൊട്ടിമട വള്ളക്കുന്നം വീട്ടില്‍ അനൂപ് കുമാര്‍ (34)നെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. കവര്‍ച്ച, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അനൂപിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.

പാലക്കാട് ജില്ലയില്‍ പാലക്കാട് ടൗണ്‍ സൗത്ത്, കൊല്ലങ്കോട്, ആലത്തൂര്‍ പോലീസ് സ്റ്റേഷനുകളിലും, കണ്ണൂര്‍ ജില്ലയിലെ ആറളം പോലീസ് സ്റ്റേഷനിലും ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ നടപടികള്‍ സ്വീകരിച്ചത്.