October 11, 2025

സംസ്ഥാന ഷൂട്ടിംഗ് മത്സരത്തിൽ മെഡൽ നേട്ടം.

വടക്കഞ്ചേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഷൂട്ടിംഗ് മത്സരത്തിൽ പന്തലാംപാടം മേരി മാത എച്ച്.എസ്.എസിലെ ആർ.കീർത്തിക, എം. സഞ്ജയ് എന്നീ വിദ്യാർത്ഥികൾ വെള്ളി മെഡലും ഇയാൻ ഫിലിപ്പ്, ആൽബിൻ തോമസ് എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.

ഷൂട്ടിംഗ് മത്സരങ്ങൾക്ക് ആവശ്യമായ റൈഫിൾ റേഞ്ചുള കേരളത്തിലെ ഏക എയ്‌ഡഡ് വിദ്യാലയമാണ് പന്തലാംപാടം മേരി മാത എച്ച്.എസ്.എസെന്ന് സ്കൂ‌ൾ അധികൃതർ പറഞ്ഞു. സ്കൂളിലെ റൈഫിൾ ക്ലബ്ബിലെ ആദ്യ അംഗങ്ങളിൽ ഒരാളായ പി.എസ്. പ്രശോഭ് നിലവിൽ ഇന്ത്യൻ റൈഫിൾ ടീമിന്റെ ഭാഗമാണ്.