മംഗലംഡാം പൈതലയിൽ വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു.

മംഗലംഡാം: പൈതലയിൽ വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. ഒലിംകടവ് പൈതലയിൽ ഫിലോമിന വടക്കന്റെ വീട്ടിലെ വളർത്തു നായയെയാണ് വന്യമൃഗം ആക്രമിച്ചത്. വെളിച്ചം കണ്ടതുകൊണ്ടും, മനുഷ്യന്റെ ഒച്ചയും, ബഹളവും കേട്ടതു കൊണ്ടും നായയെ ഉപേക്ഷിച്ചു പോകുകയായിരുന്നു. നായയെ പുലി ആക്രമിച്ചതെന്ന് സംശയം. ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതു മൂലം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.