നെല്ലിയാമ്പതി: ഗവ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചു. ഹൈടെക് രീതിയിൽ കൃഷി ചെയ്ത് കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ കെപിസിഎച്ച് വൺ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിൻ്റെ വിളവെടുപ്പാണ് ആദ്യം നടന്നത്. കർഷകനായ ഭുവനേശ്വരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കാബേജ്, ചൈനീസ് കാബേജ്, റാഡിഷ്, കോളി ഫ്ളവർ എന്നിവയുടെയും വിളവെടുപ്പും ആരംഭിച്ചു. കൂടാതെ ആറ് ഹെക്ടർ സ്ഥലത്ത് ഓറഞ്ച്, മറ്റു പഴവർഗ വിളകൾ എന്നിവയുടെ ഇടവിളയെന്ന നിലയ്ക്ക് കാബേജ്, കോളി ഫ്ളവർ, നോൾകോൾ, ചൈനീസ് കാബേജ്, റാഡിഷ്, കാരറ്റ്, ബീറ്റ്റൂട്ട്, ലെറ്റിയൂസ്, വയലറ്റ് കാബേജ്, പാലക്ക്, ബീൻസ്, ബട്ടർ ബീൻസ് തുടങ്ങിയ വിവിധ ഇനം ശീ തകാല പച്ചക്കറികളും കൂർക്ക, നിലക്കടല, മധു രക്കിഴങ്ങ്, പച്ചമുളക്, കാന്താരി മുതലായവയും കൃഷിയിറക്കിയിട്ടുണ്ട്.
ഫാമിലെ മുൻവശത്തുള്ള സെയിൽസ് കൗണ്ടറി ൽ എല്ലാ ദിവസവും വിളവെടുത്ത ഫാം ഫ്രഷ് ഉത്പന്നങ്ങൾ വില്പ്പന നടത്തും. അധികം വരുന്നത് ഹോർട്ടി കോർപ്പ്, കൃഷി വകുപ്പ് ഇക്കോ ഷോപ്പുകൾ എന്നിവയിലൂടെയും വിപണനം നടത്തുന്നു. സലാഡ് കുക്കുമ്പർ പോളി ഹൗസ് കൃഷിക്ക് പാർവതി, യേശുമേരി, യോഗേശ്വരി, ജോയ് എന്നീ തൊഴിലാളികളും കൃഷി അസിസ്റ്റന്റുമാരായ വസീം ഫജ്ല, ജാൻസി എന്നിവരാണ് നേതൃത്വം നല്‌കുന്നത്.
വിളവെടുപ്പ് പരിപാടിയിൽ മലമ്പുഴ ഹോർട്ടികൾച്ചർ ഡെവലപ്പ്മെന്റ്റ് ഫാം അസിസ്റ്റന്റ് ഡയറക്ടർ എസ്. ശാന്തിനി അധ്യക്ഷയായി. കൃഷി ഓഫീസർ ദേവി കീർത്തന, തൊഴിലാളി യൂണിയൻ പ്രതിനിധികളായ ബാബു, മുരുകൻ, ഹബീബുള്ള എന്നിവർ പങ്കെടുത്തു.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.