കുടിവെള്ള ചാർജ് കുടിശ്ശിക ഉടൻ അടയ്ക്കുക.

ആലത്തൂർ: ജല അതോറിറ്റിയുടെ കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂർ, കുഴൽമന്ദം, തേങ്കുറിശ്ശി, കണ്ണാടി ഗ്രാമപ്പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ ഈ മാസം 30-നകം കുടിവെള്ള ചാർജ് കുടിശ്ശിക ജല അതോറിറ്റി ആലത്തൂർ സബ്‌ഡിവിഷൻ ഓഫീസിൽ അടയ്ക്കണം. അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കുമെന്നും, ജല അതോറിറ്റിയിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.