ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു.

ആലത്തൂർ: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരണപ്പെട്ടു
കിഴക്കഞ്ചേരി എളവംമ്പാടം വക്കാല പേരയ്ക്കാട്ട് വീട്ടിൽ ജോസ് (72)ആണ് മരിച്ചത്. ദേശീയപാത ആലത്തൂർ സ്വാതി ജംഗ്ഷനിൽ ഇന്നലെ രാവിലെ 5.45 നായിരുന്നു അപകടം.

ജോസിൻ്റെ ഭാര്യ കത്രീന മൂന്ന് ദിവസമായി ആലത്തൂർ ക്രസൻ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ നിന്നും അതിരാവിലെ വീട്ടിലേക്ക് പോവാനായി ദേശീയപാത മുറിച്ചു കടക്കുമ്പോഴായിരുന്നു ലോറിയിടിച്ചത്.

ഭാര്യ: കത്രീന.
മക്കൾ: ആദർശ്, അഭിഷേക്.
മരുമക്കൾ: പ്രിയ, ആൻമേരി.
സഹോദരങ്ങൾ: സെബാസ്റ്റ്യൻ, ലൂസി, മാത്യു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ ചേറൂർ വിജയപുരം സെൻ്റ്. ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വെച്ച്.