January 16, 2026

വണ്ടാഴി ക്രിക്കറ്റ് പ്രീമിയർ ലീഗിൽ പ്ലയേഴ്സ് മംഗലംഡാം ജേതാക്കൾ

മംഗലംഡാം : വണ്ടാഴി പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പ്ലയേഴ്‌സ് മംഗലംഡാം ജേതാക്കളായി 24,25 തീയതികളിലായി വണ്ടാഴി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗിൽ ആറോളം ടീമുകൾ അണിനിരന്നു. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ‘ബ്ലോഗ്രാന വണ്ടാഴിയെ 17 റൺസിന് കീഴടക്കിയാണ് പ്ലയേഴ്‌സ് മംഗലംഡാം കപ്പ് ഉയർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ടീം ‘പ്ലയേഴ്‌സ് മംഗലംഡാം’ കപ്പ് നേടുന്നത്. ഫൈനലിലെ താരമായി റിയാസ് കെഎം നെയും ടൂർണമെന്റിലെ താരമായി സജി S3 Academy യെയും തിരഞ്ഞെടുത്തു. വിജയികൾക്ക് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്‌ കെ എൽ രേമേഷ് ട്രോഫികൾ കൈമാറി.