നടുപ്പുണി ചെക്‌പോസ്റ്റ് സാമൂഹിക വിരുദ്ധരുടെ താവളം.

കൊഴിഞ്ഞാമ്പാറ: വർഷങ്ങൾക്കുമുമ്പ് പൂട്ടിയ നടുപ്പുണി വാണിജ്യനികുതി ചെക്പോസ്റ്റും, പരിസരപ്രദേശവും സാമൂഹികവിരുദ്ധരുടെ ഒളിത്താവളമാകുന്നു. രാത്രികാലങ്ങളിൽ ലഹരിമാഫിയയുടെ സംഗമകേന്ദ്രമാണിവിടമെന്നു നാട്ടുകാർ പരാതിപ്പെടുന്നു. മദ്യപാനവും, അനാശാസ്യപ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.

ചരക്ക്-സേവന നികുതി നിലവിൽവന്നതോടെയാണ്, അതിർത്തി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വാണിജ്യനികുതി ചെക്പോസ്റ്റിനു പൂട്ടുവീണത്. ഒരേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്ത് ഓഫീസ് കെട്ടിടത്തിനുപുറമേ, ജീവനക്കാർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും അനുബന്ധകെട്ടിടങ്ങളുമുണ്ട്. പലതും കാടുപിടിച്ചുകിടക്കുകയാണ്.