നെന്മാറ: കാർ മരത്തിൽ ഇടിച്ച് കാർ യാത്രക്കാരനായ മുൻ സൈനികൻ മരിച്ചു. നെന്മാറ അയിനംമ്പാടം ബാലസുബ്രഹ്മണ്യ (മുരുകൻ-83)നാണ് മരിച്ചത്. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ സംബന്ധമായ പരിശോധന നടത്തി മടങ്ങി വരുമ്പോഴാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
നെന്മാറക്കടുത്ത് മേലാർകോട് കല്ലങ്കോട് ഉള്ള പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. മകൻ വിനോദ് കുമാറാണ് കാർ ഓടിച്ചിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്ന ബാലസുബ്രഹ്മണ്യന്റെ ഭാര്യ ഭാഗ്യവതി പരുക്കുകളോടെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനമോടിച്ച വിനോദിന്റെ പരിക്ക് ഗുരുതരമല്ല. ഉച്ചയ്ക്ക് 1.30 നോടെയാണ് ആലത്തൂർ ഭാഗത്തു നിന്നും നെന്മാറയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ടത്. മൃതശരീരം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു