നെന്മാറ: കാട്ടാനക്കൂട്ടം രണ്ടാം ദിവസവും നെന്മാറ മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കരിമ്പാറ, ചള്ള ഭാഗങ്ങളിലാണ് മൂന്നംഗ കാട്ടാനക്കൂട്ടം തെങ്ങുകളും, കവുങ്ങും, വാഴയും തിന്നും, ചവിട്ടിയും നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചേരിയിൽ നിന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ച് കാടുകയറ്റിയെങ്കിലും രാത്രി വീണ്ടും ആനകളെത്തി.
കൽച്ചാടി പുഴ മറികടന്നാണ് ജനവാസമേഖലയിലും, തോട്ടങ്ങളിലും എത്തുന്നത്. കഴിഞ്ഞ ദിവസം സോളാർ വേലി തകർത്താണ് കാട്ടാനക്കൂട്ടം തോട്ടങ്ങളിലെത്തിയത്. 30-ലധികം തെങ്ങുകളും, 100-ലധികം കവുങ്ങും, വാഴകളുമാണ് നശിപ്പിച്ചത്. ജലസേചനത്തിനായി ഉപയോഗിക്കുന്ന ചാലുകളും, ബണ്ടുകളും നശിപ്പിച്ചിട്ടുണ്ട്.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.