ആലത്തൂർ: നെല്ലറയുടെ നാട്ടിൽ സർക്കാർ അരിമില്ല് വാഴുന്നില്ല. ഓരോ വർഷവും ഒന്നും, രണ്ടും വിള നെൽകൃഷി കൊയ്ത്ത് തുടങ്ങുമ്പോഴും താങ്ങുവില നെല്ലെടുപ്പ് എങ്ങനെയെന്ന ആലോചന നടക്കുന്നതല്ലാതെ സ്ഥിരം പരിഹാരമോ, സംവിധാനമോ ഉണ്ടാകുന്നില്ല.
നെല്ലറയെ ന്നറിയപ്പെടുന്ന ജില്ലയിലെ പ്രധാന കൃഷിമേഖലയായ ആലത്തൂരിൽ സർക്കാറിന്റെ കീഴിൽ ആധുനിക അരിമില്ലുൾപ്പെടെ സംവിധാനങ്ങളുണ്ടായിട്ടും ഓരോ സീസണിലും നെല്ലെടുക്കാൻ സ്വകാര്യ മില്ലുകാരെ സമീപിക്കുകയാണ് സർക്കാർ.
15 വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതും പിന്നീട് പല പ്രാവശ്യം പ്രവർത്തന സജ്ജമാക്കിയതുമാണ് മിൽ. സംസ്ഥാന സർക്കാറിൻ് ആദ്യത്തെ ആധുനിക അരിമില്ലാണിത്. നെല്ല് ശേഖരിക്കാൻ സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്നാണ് നിശ്ചലമായത്. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷന് കീഴിലായിരുന്ന മില്ല് പുന പ്രവർത്തനത്തിനായി ഓയിൽപാം ഇന്ത്യ ലിമിറ്റഡിനെ ഏൽപിച്ചിട്ടും ഫലമുണ്ടായില്ല.
2008ൽ ഉദ്ഘാടനം ചെയ്‌ത മില്ല് ഇതുവരെയും ശരിയാംവിധം പ്രവർത്തിച്ചിട്ടില്ല. പല ചർച്ചകൾക്കുശേഷം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഓയിൽ ഫാമിനെ ഏൽപിച്ച് 2018 നവംബർ 18ന് വീണ്ടും തുറന്നു. മില്ലിനുവേണ്ടി ഓയിൽ പാം ഇന്ത്യ ആലത്തൂർ മാർക്കറ്റിങ് സൊസൈറ്റി മുഖേന കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില കൊടുക്കാൻ കഴിയാതെ വന്നതിനെത്തുടർന്നാണ് വീണ്ടും മില്ല് പൂട്ടുന്ന സാഹചര്യമുണ്ടായത്.
ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 40 ടൺ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാനുള്ള ശേഷിയും സംവിധാനവും ആലത്തൂരിലെ മില്ലിനുണ്ട്. കൊയ്ത്തുകാലത്ത് കർഷകരിൽ നിന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ ശേഖരിക്കുന്ന ആലത്തൂർ താലൂക്ക് പ്രദേശത്തെ നെല്ല് സർക്കാർ മില്ലിലേക്ക് നൽകി അവിടെ നിന്ന് അരിയാക്കി സിവിൽ സപ്ലൈസ് ചിലവ് നൽകി തിരിച്ചെടുക്കുകയോ, സർക്കാർ പണം മില്ലിന് നേരിട്ടു നൽകി കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ച് അരിയാക്കി സിവിൽ സപ്ലൈസിന് വിലക്ക് നൽകുകയോ ചെയ്താൽ പരിഹരിക്കാവുന്നതേയുള്ളൂ.
Similar News
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.
അപകടഭീഷണിയായി കൂറ്റൻ ആല്മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു