അഴുക്കുചാലിന്റ സ്ലാബിൽ കോളേജ് വിദ്യാർഥിനിയുടെ കാൽ കുടുങ്ങി.

ആലത്തൂർ: ദേശീയപാതയോരത്തെ അഴുക്കുചാലിൻ്റെ സ്ലാബിൻ്റെ വിടവിൽ വിദ്യാർഥിനിയുടെ കാൽ കുടുങ്ങി. അരമണിക്കൂറിനുശേഷം പരിക്കില്ലാതെ കാൽ പുറത്തെടുക്കാനായത് ആശ്വാസമായി. ഇരട്ടക്കുളം സിഗ്നലിനുസമീപം ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ആലത്തൂർ ബി.എസ്.എസ്. വനിതാ കോളേജിലെ രണ്ടാം വർഷ ബി.എ. ഇക്കണോമിക്സ‌സ് വിദ്യാർഥിനി റസീന റഷീഖിനാണ് (19) അപകടം പറ്റിയത്. ആലത്തൂർ എസ്.എൻ. കോളേജിലെ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ കഴിഞ്ഞ് ബസ്സ്റ്റോപ്പിലേക്ക് നടന്നുവരുമ്പോഴായിരുന്നു സംഭവം. സ്ലാബിന്റെ ഒരുഭാഗം അടർന്നതും രണ്ടുസ്ലാബുകൾക്കിടയിലുള്ള വിടവും ചേർന്ന ഭാഗത്ത് കാൽ താഴ്ന്ന‌് വലതുകാൽ കുടുങ്ങി.