നെന്മാറയിൽ വാഹനാപകടം.

നെന്മാറ: നെന്മാറയിൽ വാഹനാപകടം. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ NSS കോളേജിന് സമീപം ബൈക്കും, കാറും അപകടത്തിൽ പെട്ടു. ഒരേ ദിശയിൽ വന്ന ബൈക്ക് ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിയാൻ ശ്രെമിക്കുന്ന കാറിന്റെ സൈഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടമേഖലയിൽ റോഡിൽ വളവ് ഉണ്ടായിരുന്നതിനാൽ മുമ്പിൽ പോയ കാർ തിരിയുന്നത് ശ്രെദ്ധിക്കാതെയാണ് ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ നെന്മാറ സ്വദേശിക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45നാണ് അപകടം നടന്നത്.