ചുവട്ട് പാടത്ത് വാഹനാപകടം; യുവാവ് മരിച്ചു.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത ശങ്കരൻകണ്ണ് പാലത്തിന് സമീപം ഹൈവേ നിർമാണ കമ്പനിയുടെ ഓഫീസിൽ നിന്നും ദേശീയ പാതയിലേക്ക് കയറിയ ട്രെയ്ലറിൽ ബൈക്ക് ഇടിച്ച് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഒറ്റപ്പാലം ആറങ്ങോട്ട്കര പാട്ടാറ വീട്ടിൽ സതീഷ് കുമാറിന്റെ മകൻ അശ്വിൻ (19) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.