വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം വീണ്ടും മോഷണം.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയോരത്ത് പന്തലാംപാടം വാണിയംപാറ ഭാഗത്താണ് ഇന്നലെ രാത്രി മോഷണം നടന്നത്. വാണിയംപാറ മേലെചുങ്കത്ത് തറയിൽ പറമ്പിൽ അരുണിന്റെ വീട്ടിലാണ് രാത്രി 9.30 ഓടെ ആദ്യ മോഷണം നടന്നത്. ഇവിടെ നിന്നും 15000 രൂപയും എടിഎം കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് നഷ്ടപെട്ടത്.

രാത്രി പതിനൊന്നരയോടെ പന്തലാംപാടം മയ്യത്താങ്കര ജാറത്തിലെ ഇരുമ്പുഭണ്ടാരം തകർത്താണ് പണം കവർന്നത്. ഏകദേശം എട്ടായിരത്തോളം രൂപയാണ് ഭണ്ടാരത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയെന്ന് പള്ളികമ്മറ്റി അറിയിച്ചു .

ഇവിടെ മോഷണം നടക്കുന്നതിന്റെ CCTV ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട് ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്