വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയുടെ അടുത്ത് പന്തലാംപാടം മയ്യത്താങ്കര ജാറത്തിന്റെ പൂട്ട് പൊളിച്ച് പണം കവർന്നു. ഗ്രില്ലിട്ട വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് ഹുണ്ടികയിൽ ഉണ്ടായിരുന്ന 8000 രൂപയോളം കവർന്നതായി പള്ളിക്കമ്മിറ്റി സെക്രട്ടറിയാണ് വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. പോലീസ് സിസിടിവി ദൃശ്യം പരിശോധിച്ച് വരുന്നു.
പന്തലാംപാടത്ത് മയ്യത്താങ്കര ജാറത്തിന്റെ പൂട്ട് പൊളിച്ച് പണം കവർന്നു.

Similar News
റബർ ഷീറ്റുകൾ മോഷണം പോയി.
മോഷണം, പിടിച്ചുപറി, ഒടുവിൽ നാടൻ ബോംബ്; ഗ്രാമവാസികൾ ഭീതിയിൽ.
നെന്മാറയിലെ ബൈക്ക് മോഷണം: യുവാക്കള്‍ പിടിയില്‍