January 16, 2026

ആലത്തൂരിൽ സ്വകാര്യ ബസിനുള്ളിൽ മോഷണം.

ആലത്തൂർ: ആലത്തൂരിൽ സ്വകാര്യ ബസിനുള്ളിൽ മോഷണം. പഴയന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിയുടെ പോക്കറ്റടിച്ചത്. ഒരു യുവതി ബസിൽ നിന്നും ഇറങ്ങുമ്പോൾ മറ്റൊരു യുവതിയുടെ പേഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

ബസിൽ നിറയെ കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു മോഷണം. മുൻ സീറ്റിലിരുന്ന യുവതി ബസിൽ നിന്നും ഇറങ്ങുമ്പോഴാണ് മോഷണം. ബസിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്നും മോഷണ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.