October 10, 2025

വടക്കഞ്ചേരി മേൽപാലത്തിന് താഴെ കെട്ടി അടയ്ക്കാൻ തുടങ്ങി.

വടക്കഞ്ചേരി: വടക്കഞ്ചേരി മേൽപാലത്തിനു താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗം ഇന്നലെയും, ഇന്നുമായി ദേശീയ പാത അതോറിറ്റി അധികൃതർ കെട്ടി അടയ്ക്കാൻ തുടങ്ങി. ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ചതോടെ പണികൾ പാതിവഴിയിൽ നിർത്തിയെങ്കിലും ഇന്ന് വീണ്ടും പണി പുനരാരംഭിക്കുകയായിരുന്നു. ടൗണിലെത്തുന്ന വാഹനങ്ങൾ ഇവിടെയാണു പാർക്ക് ചെയ്യുന്നത്.

എന്നാൽ ഈ സ്ഥലം സാമൂഹിക വിരുദ്ധർ താവളമാക്കുന്നു എന്ന പേരിലാണ് അടയ്ക്കുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. പഞ്ചായത്തും, പൊലീസും ഇടപെട്ട് പാർക്കിങ് സൗകര്യ തുടരാൻ നടപടി സ്വീകരിക്കണമെന്നും സാമൂഹിക വിരുദ്ധരുണ്ടെങ്കിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നുമാണ് ഇവിടെയുള്ളവരുടെ ആവശ്യം.