കയറാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ ആഘോഷിച്ചു.

കയറാടി: കയറാടി സെന്റ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിപ്പെരുന്നാൾ ആഘോഷിച്ചു. കുർബാനയ്ക്ക് മൂവാറ്റുപുഴ മെത്രാപ്പൊലീത്ത മാത്യൂസ് മോർ അന്തിമോസ് കാർമികനായി. അടിപ്പെരണ്ട മോർ ബസേലിയോസ് കുരിശുതൊട്ടിയിലേക്ക് പ്രദക്ഷിണം നടന്നു.ചടങ്ങുകൾക്ക് ഫാദർമാരായ ബിജു തുണ്ടിപ്പറമ്പിൽ, ബേസിൽ ബേബി തെക്കുംമഠത്തിൽ, രാജു മാർക്കോസ് പുതുശ്ശേരി, ജിജു വർഗീസ് തണ്ണിക്കോട്ടിൽ, ബിജു മൂങ്ങാംകുന്നേൽ, ബേസിൽ കൊല്ലാർമാലി, ജോമോൻ ജോസഫ് കട്ടയ്ക്കകത്ത്, റെമി എബ്രഹാം വലിയപറമ്പിൽ, ഗിഗർ പള്ളിക്കര തുടങ്ങിയവർ സഹകാർമികരായി.ഇടവക വികാരി ഫാ. ജോബി പപ്പാളിൽ, ട്രസ്റ്റി വർഗീസ് ആറ്റുപുറം, ജോയന്റ് ട്രസ്റ്റി റെജിമോൻ പതിക്കൽ, സെകട്ടറി കുര്യാക്കോസ് ചെറുപുറത്ത്, ജോയന്റ് സെകട്ടറി ബിജു മേനോത്ത്‌മാലിൽ എന്നിവർ നേതൃത്വം നൽകി.