October 10, 2025

ഒലിപ്പാറ പള്ളിയിൽ തിരുനാളിന് കൊടിയേറി.

ഒലിപ്പാറ: ഒലിപ്പാറ പത്താം പിയൂസ് ഇടവകപള്ളിയിലെ പത്താം പിയൂസിന്റെയും, കന്യാമറിയത്തിന്റെയും, സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പാടത്തിൽ കാർമികനായി. ഇന്ന് വൈകീട്ട് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന്, തിരുനാൾ പ്രദക്ഷിണവും നടക്കും.

‘ദി ഹോപ്പ്’ സിനിമാപ്രദർശനവും നടക്കും. നാളെ കാലത്ത് ആഘോഷമായ തിരുനാൾ കുർബനായും, വൈകീട്ട് പൊതുസമ്മേളനവും നടക്കും. ചടങ്ങുകൾക്ക് ഫാദർമാരായ ജെയ്സൺ കൊള്ളനൂർ, റോബി കുന്താണിയിൽ, കുര്യക്കോസ് മാരിപ്പുറത്ത്, സീജോ കാരിക്കാട്ട്, ജോർജ് എടത്തല എന്നിവർ കാർമികരാവും.