തെരുവുവിളക്കുകൾ സ്ഥാപിച്ചു.

വണ്ടാഴി: വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ തത്തനാടം നാലുസെന്റ് കോളനിയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇരുപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വർഷങ്ങളായുള്ള ആവശ്യം യാഥാർഥ്യമായതിനെത്തുടർന്ന് പ്രദേശവാസികൾ വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിച്ചു.