2024-25 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു.

വണ്ടാഴി: വണ്ടാഴി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വികസന സെമിനാർ കെ. ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ശശികല സ്വാഗതം പറഞ്ഞു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആർ. ചന്ദ്രൻ, വി. രജനി, പി.എച്ച്. സെയ്താലി (ബ്ലോക്ക് ക്ഷേമ കാര്യം),

പി. ശശികുമാർ (വികസന കാര്യം), സുബിത മുരളീധരൻ (ക്ഷേമകാര്യം), എസ്. ഷക്കീർ (ആരോഗ്യം, വിദ്യാഭ്യാസം), ബ്ലോക്ക് മെമ്പറായ നസീമ ഇസ് ഹാക്ക്, മെമ്പർമാരായ ഡിനോയ് കോമ്പാറ, ആർ. സുരേഷ്, ആർ. ഗംഗാധരൻ (ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ), കെ. ജി. സജീവ് കുമാർ (സെക്രട്ടറി) എന്നിവർ സംസാരിച്ചു.