January 16, 2026

കളഞ്ഞുകിട്ടിയ രണ്ടുപവന്റെ മാല തിരികെ നൽകി.

പാലക്കാട്: കളഞ്ഞുകിട്ടിയ രണ്ടുപവന്റെ മാല തിരികെ നൽകി ജീവനക്കാരൻ. കൊപ്പം വില്ലേജിൽ ജോലിചെയ്യുന്ന സതീഷ് കുമാറാണ് (43) ദമ്പതിമാരും, തിരുപ്പൂർ സ്വദേശികളുമായ മണികണ്ഠ‌ൻ (32), ഭാര്യ ജനനി എന്നിവർക്ക് പോലീസിന്റെ സാന്നിധ്യത്തിൽ സ്വർണമാല കൈമാറിയത്.

പാലക്കാട് ലുലു പാർക്കിങ് പരിസരത്തുനിന്നാണ് സതീഷ് കുമാറിന് മാല കിട്ടിയത്. ഉടൻ സൗത്ത് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാരുടെ മാല നഷ്‌ടമായതറിഞ്ഞത്. എടത്തറയിലുള്ള ബന്ധുവിൻ്റെ വീട്ടിൽ വന്ന് തിരികെ പോകുന്നതിനിടെ, ലുലുമാൾ സന്ദർശിക്കവേ, ദമ്പതിമാരുടെ മാല നഷ്ടമായിരുന്നു. ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാല കൈമാറി.