വഴുക്കുംപാറ ദേശീയപാത മേൽപ്പാലത്തിനു മുകളിൽ വാഹനാപകടം.

കുതിരാൻ: വഴുക്കുംപാറ ദേശീയപാതയിൽ മേൽപ്പാലത്തിനു മുകളിൽ വാഹനാപകടം. വഴുക്കുംപാറ പാലത്തിനു മുകളിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് വാഹനത്തിൽ നിന്നും ഡീസൽ റോഡിലൂടെ ഒഴുകി. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല. ഉടൻ തന്നെ ഹൈവേ എമർജൻസി ടീമും, ക്രെയിനും കൊണ്ടുവന്ന് വാഹനം മാറ്റി റോഡിലെ തടസ്സം മാറ്റി.