പാലക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ജില്ലാ സ്പെഷ്യല്‍ എന്‍ഫോഴ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ 76 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു.
കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ കാടാങ്കോട് പ്രവര്‍ത്തിക്കുന്ന എം.എസ് ട്രേഡേഴ്സ് സ്ഥാപനത്തില്‍ നിന്നാണ് വില്പനക്കായുള്ള 76 കിലോഗ്രാം ഒറ്റത്തവണ ഉപയോഗമുള്ള നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ജില്ലാ സ്പെഷ്യല്‍ എന്‍ഫോഴ്സ് സ്ക്വാഡ് – രണ്ടിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. നിരോധിത വസ്തുക്കള്‍ വില്പന നടത്തിയ സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തുവാന്‍ ഗ്രാമപഞ്ചായത്തിന് എന്‍ഫോസ്മെന്റ് സ്കോഡ് നിര്‍ദേശം നല്കി.
ജില്ലാ സ്പഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്-രണ്ട് ടീം ലീഡര്‍ വി.പി ജയന്, ടീം അംഗങ്ങളായ എ. ഷരീഫ്, കെ.എസ് പ്രദീപ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Similar News
‘സൈന്യത്തില്‍ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; കൊല്ലങ്കോട് പെണ്‍കുട്ടി ജീവനൊടുക്കി, പരാതിയുമായി കുടുംബം
യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കം: ചാലിശേരിയിൽ യാക്കോബായക്കാരുടെ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു
അതിരപ്പിള്ളിയില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ പാലക്കാട് സ്വദേശിയായ യുവതിക്ക് പരുക്ക്