പാലക്കാട്: മലമ്പുഴ കനാലില്‍ മാലിന്യം തള്ളിയ കോഴിക്കോട് ബൈപാസ് റോഡിലെ കല്‍മണ്ഡപം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കെ.വി.എസ് ആന്‍ഡ് ഫാമിലി എന്ന സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി. ജില്ലാ എന്‍ഫോഴ്മെന്റ് സ്ക്വാഡിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ജില്ലാ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്-രണ്ട്, പാലക്കാട് നഗരസഭ, മരുതറോഡ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.
സ്ഥാപനത്തിന്റെ സമീപത്തുള്ള ബങ്കറില്‍ മാലിന്യം സൂക്ഷിച്ച് രാത്രിയില്‍ കനാലില്‍ തള്ളുകയായിരുന്നു. രാത്രി സമയത്ത് കനാലില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോ പരാതി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ചിരുന്നു. പരിശോധനക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് -2 ടീം ലീഡര്‍ വി.പി ജയന്, ടീം അംഗങ്ങളായ എ. ഷരീഫ്, കെ.എസ് പ്രദീപ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉണ്ണിത്താന്, സെക്രട്ടറി രാമചന്ദ്രന്, പാലക്കാട് നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
Similar News
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) ജില്ലാ സമ്മേളനം നടന്നു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ടോപ്പ് ഇൻ ടൗണിൽ.