സഹപാഠികളായ പെൺകുട്ടികളുടെ ഫോട്ടോ മോർഫിങ് ചെയ്ത 7 ആൺകുട്ടികൾക്കെതിരെ കേസെടുത്തു.

പാലക്കാട്: അഗളിയിൽ സഹപാഠികളായ നാലു പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്തു മൊബൈൽ ഫോണിൽ പങ്കുവച്ചതിന് 7 ആൺകുട്ടികൾക്കെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇരകളും, പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്.