മലമ്പുഴ: മലമ്പുഴ ഉദ്യാനത്തില്‍ കഴിഞ്ഞ 6 ദിവസങ്ങളിലായി നടന്നുവന്ന പൂക്കാലം ഫ്ളവര്‍ ഷോ 2024 സമാപിച്ചു. സമാപനപരിപാടി എ. പ്രഭാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുഷ്പമേള വിജയകരമായി പൂര്‍ത്തിയാക്കാനായതായി എം.എല്‍.എ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും പഴയ പ്രതാപം വീണ്ടെടുക്കുന്നതിനും പരീക്ഷണമെന്ന നിലയിലാണ് പുഷ്പമേള സംഘടിപ്പിച്ചത്.
വലിയ ജനപങ്കാളിത്തമാണ് പുഷ്പമേളയിലുണ്ടായത്. വരും വര്‍ഷങ്ങളില്‍ പഴയപ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എം.എല്‍.എ പറഞ്ഞു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, സിനിമാതാരം മോക്ഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News
ദേശീയ വേജ് ബോർഡ് വേതനവും ആനുകൂല്യവും നൽകണം: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) ജില്ലാ സമ്മേളനം നടന്നു.